ബംഗളൂരു: സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ജെഡി-എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഗവർണർ ബിജെപി നേതാക്കളെ കുതിക്കച്ചവടത്തിനു പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയം അനുവദിച്ചതിലൂടെ ബിജെപി നേതാക്കളെ ഗവർണർ കുതിക്കച്ചവടത്തിനു പ്രേരിപ്പിക്കുകയാണ്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഭാവികാര്യങ്ങൾ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നു കുമാര സ്വാമി പറഞ്ഞു.