ഗാസയിൽ പാലസ്തീൻ പ്രതിഷേധo വെടിവയ്പിൽ 12പേർ കൊല്ലപ്പെട്ടു
ഗാസ: ഗാസയിൽ പാലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 12പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട 12 പേരും പലസ്തീൻകാരാണെന്നാണ് വിവരം. പലസ്തീൻ ഇസ്രയേൽ അതിർത്തിയിൽ ആറ് ആഴ്ചകൾ നീളുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രതിഷേധനത്തിനിടെയാണ് വെടിവയ്പുണ്ടായത്. നുറിലധികം പേർക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
അതിർത്തിയിലെ ഇസ്രയേൽ സേനയ്ക്കു നേരെ ടയറുകൾ കത്തിച്ചു വിടുകയും കല്ലെറിയും ചെയ്തപ്പോഴാണു വെടിവച്ചതെന്നു സൈന്യം വ്യക്തമാക്കി.
അക്രമത്തിനു നേതൃത്വം നൽകിയവർക്കു നേരെ മാത്രമാണു വെടിവച്ചതെന്നും ഇസ്രയേൽ ന്യായീകരിച്ചു. ഗാസ മുനമ്പിലെ ആറിടങ്ങളെ കലാപ ബാധിത പ്രദേശങ്ങളായും ഇസ്രയേൽ പ്രഖ്യാപിച്ചു.