കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു
കോൽക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിൽ ഇന്നു രാവിലെ ഏഴു മുതൽ അഞ്ചു വരെയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ നടക്കുന്നത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബംഗാളിൽ നടക്കുന്ന അവസാന തെരഞ്ഞെടുപ്പായതിനാൽ വലിയ പ്രാധാന്യമാണുള്ളത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.