കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ പ്രത്യേക പരാമർശം നേടിയതിനു പിന്നാലെ കത്വ, ഉന്നാവോ പീഡനങ്ങൾക്കെതിരേ ശബ്ദമുയർത്തി നടി പാർവതിരംഗത്തെത്തി . പെണ്‍കുട്ടികൾക്കു നീതി ലഭിക്കണമെന്ന് ട്വിറ്ററിൽ കുറിച്ചു . “ഐ ആം ഹിന്ദുസ്ഥാൻ, ഐ ആം അഷെയിംഡ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുമായാണ് പാർവതിയുടെ പ്രതിഷേധം.
കത്വ, പീഡനത്തിലെ മുഖ്യപ്രതി ദീപക് ഖജൂരിയ്യ
മനീഷ് നാരായണൻ ചിത്രം ടേക്ക് ഓഫിലെ പാർവതിയുടെ പ്രകടനത്തിനാണ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്. മികച്ച നടിക്കുള്ള പോരാട്ടത്തിൽ പാർവതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവർ കാഴ്ചവച്ചതെന്നും ജൂറി അധ്യക്ഷൻ ശേഖർ കപൂർ വിലയിരുത്തി. അന്തരിച്ച നടി ശ്രീദേവിയാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായത്.
കഴിഞ്ഞ ജനുവരി 10നാണ് ജമ്മു കാഷ്മീരിലെ കത്വയിൽക്ഷേത്രത്തിനുള്ളിൽ വച്ചു എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കുമരുന്നു നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി മന്ത്രിമാർ റാലിയും നടത്തുകയുണ്ടായി