കർണാടക തന്ത്രം ബി ജെ പി ക്ക് തിരിച്ചടി ,ഗോവയ്ക്ക് പിന്നാലെ ബീഹാറിലും മന്ത്രിസഭാരൂപീകരണ ആവശ്യവുമായി ആർ ജെ ഡി
ഡൽഹി :കര്‍ണാടകയില്‍ അധികാരത്തിലേറാനായി ബിജെപി കാട്ടിയ ‘ കര്‍ണാടക തന്ത്രം ’ ഗോവയ്ക്ക് പിന്നാലെ ബീഹാറിലേക്കും വ്യാപിക്കുന്നു. നിതീഷ് കുമാര്‍ മന്ത്രിസഭ പിരിച്ചുവിടണമെന്ന ആവശ്യവുമായി മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവും ലാലു പ്രസാദിന്‍റെ മകനുമായ തേജസ്വീയാദവ് രംഗത്തെത്തി.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ മന്ത്രിസഭയുണ്ടാക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് തേജസ്വി മുന്നോട്ട് വെച്ചിരിക്കുന്നത്. അവകാശവാദവുമായി ഗവര്‍ണറെ കാണുമെന്നും പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
243 അംഗ നിയമസഭയില്‍ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 80 എംഎല്‍എ മാരാണ് ആര്‍ജെഡിക്കുള്ളത്. നിതീഷിന്‍റെ ജെഡിയുവിനാകട്ടെ 71 ഉം ബിജെപിക്ക് 53 ഉം എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 27 എംഎല്‍എമാരുണ്ടെന്നതും ആര്‍ജെഡിക്ക് കരുത്ത് പകരുന്നു.നേരത്തെ മോദിക്കും ബിജെപിക്കുമെതിരെ മഹാസഖ്യമുണ്ടാക്കി നിതീഷും ലാലുവും ചേര്‍ന്ന് ഒരുമിച്ച് മത്സരിച്ചാണ് ബിഹാറില്‍ അധികാരം പിടിച്ചെടുത്തത്. പിന്നീട് നിതീഷ് ബിജെപി പക്ഷത്തേക്ക് മാറുകയായിരുന്നു.
നേരത്തെ കര്‍ണാടകയിലെ ബിജെപി തന്ത്രം ഗോവയില്‍ പയറ്റുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ആനുകൂല്യം മുതലാക്കി കര്‍ണാടകയിലെ ബിജെപി നീക്കത്തിന് ഗോവയില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ എം എല്‍ എ മാരെ രാജഭവനിലേക്ക് പ്രകടനമായി കൊണ്ടു പോകും . നിലവില്‍ 16 എം എല്‍ എമാരാണ് കോണ്‍ഗ്രസിന് ഗോവയില്‍ ഉള്ളത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ഗോവയില്‍ കഴിഞ്ഞിരുന്നില്ല. കോൺഗ്രസ് 17 സീറ്റിലും ബിജെപി 13 സീറ്റിലും ജയിച്ചു. കോണ്‍ഗ്രസിന്‍റെ ഒരു എംഎല്‍എ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിലാണ് ബിജെപിയാണ് ഗോവ യില്‍ സര്‍ക്കാറുണ്ടാക്കിയത്.