ക്രിമിനൽ ” എം ൽ എ ക്കും എം പി ക്കും” കോടതി കൊച്ചിയിൽ
കൊച്ചി: എംപിമാരും എംഎല്‍എമാരും പ്രതികളായിട്ടുള്ള ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി കൊച്ചിയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചാണിത്. ഓരോ സംസ്ഥാനത്തും ഒരു കോടതി വീതം തല്‍ക്കാലം തുറക്കും.എംപി മാർക്കും എംഎൽഎ മാർക്കുമെതിരെ കേരളത്തിലുള്ള എല്ലാ കേസുകളും ഇനി കൊച്ചിയിലേക്ക് മാറ്റും. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പദവിയായിരിക്കും. ഈ പ്രത്യേക കോടതിക്ക് നല്‍കിയിട്ടുള്ളത്. കൊലക്കേസ്, ബലാത്സംഗം സ്ത്രീ പീഡനം തുടങ്ങി സെഷന്‍സ് കോടതിക്ക് മാത്രം വിചാരണം അധികാരമുള്ള കേസുകള്‍ ആദ്യം പ്രത്യേക കോടതി പരിഗണിച്ച ശേഷം കൊച്ചിയിലെ തന്നെയുള്ള സെഷന്‍സ് കോടതിയിലേക്ക് മാറ്റും.
കേരളത്തില്‍ മൊത്തം 173 കേസുകള്‍ നിലവിലുണ്ട്. ബഹുഭൂരിപക്ഷവും ചെറിയ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളാണ്. സെഷന്‍സ് കോടതി വിചാരണം ചെയ്യേണ്ട നാല് കേസുകള്‍ മാത്രമേയുള്ളൂ.
സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ബീഹാര്‍ യുപി എന്നിവിടങ്ങളിലാണ്.
എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ പ്രവത്തനം തുടങ്ങുന്ന പ്രത്യേക കോടതിയുടെ ഉദ്ഘാടനം നാളെ ഹൈക്കോടതി ജഡ്ജി സുരേന്ദ്രമോഹന്‍ നിര്‍വഹിക്കും. അതേസമയം ഇവരൊക്കെ ശിഷിക്കപ്പെട്ടാൽ പാർപ്പിക്കാനുള്ള ജയിൽ കുടി സജ്‌ജമാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത് .