ക്യൂബയിൽ കാസ്ട്രോ യുഗത്തിന്ത്യം. ഇനി “മിഗുൽ ഡയസ് -കാനിൽ”

0

ഹവാന , ക്യൂബ : കാസ്ട്രോ എന്ന കുടുംബപ്പേരില്ലാത്ത പ്രസിഡന്റാകും ഇനി ക്യൂബക്ക് ഭരിക്കുക . വൈസ് പ്രസിഡന്റ് മിഗുൽ ഡയസ് -കാനിൽ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്നാണ് ഔദ്യോഗികമായി സ്ഥികരിച്ചു . ഉടൻ ചേരുന്ന ക്യൂബന്‍ നാഷണല്‍ അസംബ്ലിയില്‍ പ്രസിഡന്റിലന്റെ പേര് പ്രഖ്യാപിക്കും. 1959 ലെ ക്യൂബന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഫിദലിന്റെ വലം കയ്യായിരുന്ന റൌള്‍കാസ്ട്രോ 2006ലാണ് ഫിദല്‍ കാസ്ട്രോ അസുഖബാധിതനായതിനെ തുടര്‍ന്ന് ക്യൂബയുടെ അധികാരമേറ്റത്. 2008 ല്‍ അധികാരം പൂര്‍ണമായും ഫിദല്‍ കൈമാറി.

ഫിദലും സഹോദരനും ചേര്‍ന്ന് 60 വര്‍ഷത്തോളം ക്യൂബ ഭരിച്ചു. പ്രസിഡന്റ് പദവി ഒഴിഞ്ഞാലും 2021 വരെ റൌള്‍ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് ഉണ്ടാകും. ക്യൂബയില്‍ ഭരണമാറ്റം അപൂര്‍വ്വമാണ്. സ്വേച്ഛാധിപതി ഫുള്‍ജെന്‍ഷ്യോ ബാറ്റിസ്റ്റയെ പുറത്താക്കിയ ശേഷം കാസ്ട്രോ കുടുംബത്തില്‍ പെടാത്ത രണ്ട് പേര്‍ മാത്രമാണ് ഇടക്കാലത്ത് ക്യൂബയുടെ തലപ്പത്ത് എത്തിയത്.

എന്നാല്‍ അപ്പോഴും കാസ്ട്രോയുടെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു ഭരണസംവിധാനം. റൌളിന് പകരം എത്തുന്ന മിഗുൽ ഡയസ് -കാനിൽ ക്യൂബന്‍ വിപ്ലത്തില്‍ പങ്കെടുക്കാത്ത ആദ്യ രാഷ്ട്ര നായകനാണ്. 1976 ല്‍ ഫിദല്‍ കാസ്ട്രോ പുതിയ ഭരണഘടന ഉണ്ടാക്കിയതിന് ശേഷം പ്രസിഡന്റാകുന്ന ആദ്യ സാധാരണ പൌരനുമെന്ന ബഹുമതി ഇനി മിഗുൽ ഡയസ് -കാനിൽ സ്വന്തം .

You might also like

-