കൊലയാളികൾ ഇനി പുറത്ത് ഷുഹൈബ് വധo പ്രതികൾക്കെതിരെ പാർട്ടി നടപടി
കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. എം.വി ആകാശ്, ടി.കെ അസ്കര്‍, കെ.അഖില്‍, സി.എസ്.ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്.
പ്രതികളെ സിപിഎം പുറത്താക്കുന്നതിന് മുന്‍പ് പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയുടെ പിതാവിനെ പാര്‍ട്ടി വിളിച്ചുവരുത്തി. ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്.പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. മുഖ്യമന്ത്രിയും കോടിയേരിയും പങ്കെടുത്ത കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗിത്തല്‍ നിന്നാണ് നാലുപേരെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.