കൊറോണ പ്രതിരോധത്തിന് മലേറിയ രോഗത്തിന് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി
കൊറോണ രോഗമുള്ളവര്‍ക്കും സംശയിക്കുന്നവര്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനില്‍ തുടരുന്നവര്‍ക്കും പ്രതിരോധ മരുന്നെന്ന നിലയില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാം.
ഡല്‍ഹി: കൊറോണ പ്രതിരോധത്തിന് മലേറിയ രോഗത്തിന് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമാണ് അനുമതി നല്‍കിയത്. മരുന്ന് ആവശ്യത്തിന് സ്റ്റോക് ഉണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറലും അറിയിച്ചു.കൊറോണ രോഗമുള്ളവര്‍ക്കും സംശയിക്കുന്നവര്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനില്‍ തുടരുന്നവര്‍ക്കും പ്രതിരോധ മരുന്നെന്ന നിലയില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാം. മലേറിയ രോഗത്തിന് ചികിത്സക്കായും മുന്‍കരുതലായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്.
സാര്‍സ് പടര്‍ന്ന് പിടിച്ചിരുന്ന സമയത്തും ഈ മരുന്ന് ഫലം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. പതിനഞ്ച് വയസിനു താഴെ ഉള്ളവരും കണ്ണുമായി ബന്ധപ്പെട്ട് അസുഖമുള്ളവരും ഈ മരുന്ന് ഉപയോഗിക്കരുത്. രോഗ സാധ്യതയുള്ളവര്‍ പ്രതിരോധ മരുന്ന് കഴിച്ച ശേഷവും ക്വാറന്റൈന്‍ തുടരണം.