കൊരങ്ങാണി ദുരന്തം അതുല്യാ മിശ്രകമ്മീഷൻ അന്വേഷിക്കും . മരണം 12 ആയി
തേനി : കുളുക്കുമലയ്ക്കു സമീപം കൊരങ്ങണിയിൽ കാട്ടുതീയിലകപ്പെട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോയമ്പത്തൂർ സ്വദേശി ദിവ്യ വിശ്വനാഥനാണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ് . ദുരന്തം നടന്ന പ്രദേശത്തെ തീ ഇപ്പോഴും പൂർണമായി അണക്കാനായിട്ടില്ല.അതേസമയം ദുരന്തം സംബന്ധിച്ചുള്ള വിശദമായ അന്വേഷണത്തിനായി കമ്മീഷനെ തമിഴ്നാട് ഗവർമെറ് നിയമിച്ചു. ദുരന്തനിവാരണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി അതുല്യാ മിശ്രക്കാണ് അന്വേഷണം ചുമതല .
ചെന്നൈ, ഈറോഡ് സ്വദേശികളായ 36 പേരാണ് രണ്ടു സംഘങ്ങളായി കേരള – തമിഴ്നാട് അതിർത്തി മലയോര മേഖലയായ കൊരങ്ങാണി മലയിലേക്ക് ശനിയാഴ്ച ട്രെക്കിംഗിനായി എത്തിയത്.വലിയ ദുരന്തം മനുഷ്യരുണ്ടാക്കിയതാണെന്ന നിഗമനത്തിലാണ് .തമിഴ്നാട് സർക്കാർ .