കൊച്ചിയിൽ നിർമാണത്തിലിരുന്ന നാലുനില കെട്ടിട തകർന്നു വീണു

0

കൊച്ചി: കലൂരിൽ നിർമ്മാണത്തിലിരുന്ന നാലുനിലകെട്ടിടം തകർന്നു വീണ് അപകടമുണ്ടായി .ആളപായമില്ല ഭുമിയിലുണ്ടായവിള്ളലാണ് അപകടകാരണം .അപകടത്തെ തുടർന്ന് മെട്രോ സർവീസ് നിർത്തി വച്ചു. റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുയാണ്

വസ്ത്ര നിർമാണ കമ്പനിയുടെ സ്ഥലത്തു കെട്ടിടത്തിനായുള്ള പൈലിങ് നടക്കവെയാണ് തകർന്നു വീണത്. കെട്ടിടത്തിന് സമീപത്ത് കൂടി പോകുന്ന പൈപ്പ് പൊട്ടിയതിനെ തുടർന്നു വെള്ളം ശക്തമായി ഒഴുകിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് കലൂർ -നോർത്ത് വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. എം എൽ എ ഹൈബി ഈടനും കളക്ടർ മുഹമ്മദ്‌ വൈ സ്ഫീറുള്ളയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി. വെ​ള്ളി​യാ​ഴ്ച മെ​ട്രോ സ​ർ​വീ​സ് പാ​ലാ​രി​വ​ട്ടം​വ​രെ മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളു. ക​ലൂ​രി​ൽ മെ​ട്രോ റെ​യി​ലി​നോ​ടു ചേ​ർ​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത്.

You might also like

-