കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം ​സ്സൈ​നക്ക് സ്വർണ്ണം

0

 

ഗോ​ൾ​ഡ് കോ​സ്റ്റ്: വ​നി​താ ബാ​ഡ്മി​ന്‍റ​നി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ മ​ൽ​സ​ര​ത്തി​ൽ പി.​വി. സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച് സൈ​ന നെ​ഹ്‌​വാ​ൾ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ 21-18, 23-21 എ​ന്ന സ്കോ​റി​ന് സൈ​ന സി​ന്ധു​വി​നെ മ​റി​ക​ട​ന്നു. ഇ​ന്ത്യ​യു​ടെ 26-ാം സ്വ​ർ​ണ​മാ​ണി​ത്.

ഫൈ​ന​ലി​ൽ ഇ​രു​വ​രും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ ഗെ​യിം മേ​ധാ​വി​ത്വ​ത്തോ​ടെ റാ​ക്ക​റ്റേ​ന്തി സൈ​ന സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സി​ന്ധു 19-ാം പോ​യി​ന്‍റ് വ​രെ മു​ന്നി​ട്ട് നി​ന്നു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ സി​ന്ധു പ​ത​റി​യ​തോ​ടെ സൈ​ന മ​ല്‍​സ​രം വ​രു​തി​യി​ലാ​ക്കി.

പു​രു​ഷ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ മ​ലേ​ഷ്യ​യു​ടെ ലീ​ചോ​ങ് വി​യെ നേ​രി​ടു​ക​യാ​ണ്. പു​​രു​​ഷ ഡ​​ബി​​ൾ​​സ് ഫൈ​​ന​​ലി​​ലും ഇ​​ന്ത്യ​​ക്ക് ഇ​​ന്ന് മ​​ത്സ​​ര​​മു​​ണ്ട്. സാ​​ത്വി​​ക് റെ​​ഡ്ഡി – ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യ​​മാ​​ണ് സ്വ​​ർ​​ണം​​നേ​​ടി ഇ​​ന്ന് കോ​​ർ​​ട്ടി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്.

21-ാമ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഇ​ന്ന് സ​മാ​പി​ക്കും. 26 സ്വ​ർ​ണ​വും 17 വെ​ള്ളി​യും 19 വെ​ങ്ക​ല​വു​മാ​യി മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

You might also like

-