കുതിര സവാരി നടത്തിയെന്നാരോപിച്ച ദളിത് യുവാവിനെ ഗുജറാത്തിൽ സവർണർ തല്ലിക്കൊന്നു

0

 

ഡൽഹി : ഗുജറാത്തിൽ താഴ്ന്ന ജാതിക്കാരൻ കുതിരയെ ഓടിക്കുന്നതിന് യോഗ്യനല്ലെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ദളിതനായതിനാല്‍ കുതിരയെ ഓടിക്കാന്‍ അധികാരമില്ലെന്നും കുതിരയെ ഓടിക്കാൻ സവര്‍ണര്‍ക്ക് മാത്രമെ അധികാരുമുള്ളുവെന്നും ആരോപിച്ചാണ് കൊലപ്പെടുത്തിയത് ഗുജറാത്തിലെ . സ്വന്തം ആവശ്യങ്ങള്‍ക്കായി രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഗുജറാത്തിലെ ഭാവ്നഗർ പട്ടണത്തിൽ നിന്നും 40 കിലോമീറ്റർ അകലെ ടിംബി കര്മത്തിലെ പ്രദീപ് റാത്തോഡ് (21) കുതിരയെ വാങ്ങിയത്. എന്നാല്‍ അത് ജാതിയില്‍ ഉയര്‍ന്ന ചിലര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
കുതിരയെ വാങ്ങിയതിന് ശേഷം ഭീഷണികള്‍ ഉയര്‍ന്നതിനാല്‍ അതിനെ വില്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രദീപെന്ന് പ്രദീപിന്റെ പിതാവ് കാലുഭായി റാത്തോഡ് പറഞ്ഞു.
കൊല്ലപ്പെട്ട ദിവസവും പ്രദീപ് കുതിരയുമായി കൃഷിയിഠത്തിലേക്ക് പോയിരുന്നു. സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും കാലുഭായി പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ സിബിഐയുടെ സഹായവും തേടിയതായി പൊലീസ് അറിയിച്ചു.
ഗുജറാത്തില്‍ ദളിതര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ ടിംബി ഗ്രാമത്തിലെ ജനങ്ങള്‍ ഉത്കണ്ഠാകുലരാണ്. ഇവിടെ 3000 വീടുകളുള്ളതില്‍ 10 ശതമാനവും ദളിതരാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയ മൃതശരീരം പ്രദീപിന്റെ വീട്ടകാര്‍ ഏറ്റുവാങ്ങിയില്ല. സംഭവത്തില്‍ പ്രതികളെ പിടികൂടിയതിന് ശേഷം മാത്രമെ ശരീരം ഏറ്റുവാങ്ങുകയുള്ളു എന്ന നിലപാടിലാണ് വീട്ടുകാര്‍

You might also like

-