കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎൽ ലും വേണം . രജനീകാന്ത്
ചെന്നൈ: കാവേരി വിഷയത്തിലെ തമിഴ്നാടിന്റെ പ്രതിഷേധം ഐപിഎൽ വേദിയിലും പ്രകടിപ്പിക്കണമെന്ന് തമിഴ് സൂപ്പർ താരം നടൻ രജനീകാന്ത്. ചെന്നൈ ടീം അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും രജനീകാന്ത് ചെന്നൈയിൽ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയിൽ പറഞ്ഞു.
പ്രതിഷേധ സമരത്തിൽ രജനീകാന്തിനെ കൂടാതെ നടൻ കമൽഹാസൻ അടക്കമുള്ള താരങ്ങളും പങ്കെടുത്തു. കാവേരി വിഷയത്തിൽ രജനീകാന്തിന്റെ മൗനം തെറ്റാണെന്ന് കമൽഹാസൻ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രജനി വിഷയത്തിൽ പ്രതിഷേധ ആഹ്വാനവുമായി രംഗത്തെത്തിയത്.
ഇതിനിടെ തമിഴ്നാട്ടിൽ രാഷ്ട്രീയ പാർട്ടികളും പ്രാദേശിക സംഘടനകളും റെയിൽവേ ഉപരോധമുൾപ്പെടെയുള്ള സമരപരിപാടി ശക്തമാക്കി. ബോർഡ് രൂപവത്കരിച്ചു കാവേരിയിൽനിന്നു തമിഴ്നാടിനു ജലം വിട്ടുനല്‍കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം