കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ 50000 ത്തോളം ജീവനക്കാര്‍ പണിമുടക്കിന്ന്നു തയ്യാറെടുക്കുന്നു

0

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ 50000 ത്തോളം ജീവനക്കാര്‍ മെയ് 7 മുതല്‍ മൂന്ന് ദിവസത്തെ പണിമുടക്കിന്ന്നു തയ്യാറെടുക്കു ന്നു.നഴ്‌സുമാര്‍, സര്‍വ്വീസ് വര്‍ക്കേഴ്‌സ്, ടെക്‌നിക്കല്‍ വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സ്കൂള്‍ ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുവാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.

അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ്, കൗണ്ടി ആന്റ് മുന്‍സിപ്പല്‍ എംബ്ലോയ്‌സ് തുടങ്ങിയ മൂന്ന് പ്രധാന സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിച്ചുവരുന്ന വരുമാനത്തിലുള്ള അപാകതകള്‍ എന്നീ വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജീവനക്കാരുടെ പ്രശ്‌നങ്ങല്‍ ചര്‍ച്ച ചെയ്യുന്നതിന് പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് യൂണിയന്‍ പ്രസിഡന്റ് കാതറിന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും യൂണിവേഴ്‌സിറ്റിയിലെ പുരുഷ ജീവനക്കാര്‍ക്ക് ലഭിക്കുന്നതിലും കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.പണിമുടക്ക് പ്രശ്‌ന പരിഹാരത്തിന് നിദാനമല്ലെന്നും അധികൃതര്‍ പറഞ്ഞു. ജീവന് ഭീഷണിയുയരുന്ന രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കുമെന്ന് യൂണിയന്‍ അറിയിച്ചു.

You might also like

-