കാലിഫോര്‍ണിയ ബേര്‍ണി സാന്‍ഡേഴ്‌സിനൊപ്പം
സാന്‍ഡേഴ്‌സിനു 34.3 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ബൈഡനു 27.5 ശതമാനം. ഓരോരുത്തര്‍ക്കും എത്ര ഡെലിഗേറ്റുകള്‍ കിട്ടി എന്ന് അറിവായിട്ടില്ല.രണ്ടു ഘട്ടങ്ങളായി 14 സംസ്ഥാനങ്ങളില്‍ പ്രൈമറി പൂര്‍ത്തിയാക്കിയതില്‍ സാന്‍ഡേഴ്‌സിന് നേടാനായത് നാലു സംസ്ഥാനങ്ങള്‍ മാത്രമാണ്
ആറു സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍മിഷിഗണ്‍ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചപ്പോള്‍, വ്യക്തമായി ബേണി സാന്റേഴ്‌സിനെ പിന്തുണച്ചത് ഇതുവരെ കലിഫോര്‍ണിയ മാത്രം. കലിഫോര്‍ണിയയില്‍ 415 ഡെലിഗേറ്റുകളാണ് ഉള്ളത്.
സാന്‍ഡേഴ്‌സിനു 34.3 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ബൈഡനു 27.5 ശതമാനം. ഓരോരുത്തര്‍ക്കും എത്ര ഡെലിഗേറ്റുകള്‍ കിട്ടി എന്ന് അറിവായിട്ടില്ല.രണ്ടു ഘട്ടങ്ങളായി 14 സംസ്ഥാനങ്ങളില്‍ പ്രൈമറി പൂര്‍ത്തിയാക്കിയതില്‍ സാന്‍ഡേഴ്‌സിന് നേടാനായത് നാലു സംസ്ഥാനങ്ങള്‍ മാത്രമാണ്.പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുമ്പോള്‍ കലിഫോര്‍ണിയായിലെ വിജയം വീണ്ടും സാന്‍ഡേഴ്‌സിനുആശ്വാസം നല്‍കിയിട്ടുണ്ട്. കലിഫോര്‍ണിയ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് ബൈഡനു 801 ഡെലിഗേറ്റുകള്‍. സാന്‍ഡേഴ്‌സിനു657 ഡെലിഗേറ്റുകള്‍.