കാലിത്തീറ്റ കുംഭകോണം: നാലാം കേസിൽ ലാലു പ്രസാദിന് ഏഴുവർഷം തടവ്, 30 ലക്ഷം പിഴ

0

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ ബിഹാർ മുൻമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഏഴുവർഷം തടവ്. 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രത്യേക സിബിഐ കോടതിയാണു വിധി പ്രസ്താവിച്ചത്. 1995 – 96 കാലയളവിൽ ഡുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണു വിധി.

കേസിൽ 19 പേർ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 31 പ്രതികളിൽ ബിഹാർ മുൻമുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 12 പേരെ വിട്ടയച്ചു. 1995 ഡിസംബർ, ജനുവരി മാസങ്ങളിൽ  മൃഗസംരക്ഷണ വകുപ്പിനു കാലിത്തീറ്റയും മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തതായി 96 വ്യാജ ബില്ലുകൾ ഹാജരാക്കി പണം തട്ടിയെന്നാരോപിച്ച് 48 പേർക്കെതിരെയാണു സിബിഐ കുറ്റ‌പത്രം തയാറാക്കിയത്. ഇവരിൽ ഇവരിൽ 14 പേർ വിചാരണയുടെ കാലയളവിൽ മരിക്കുകയും മൂന്നുപേർ മാപ്പുസാക്ഷികളാവുകയും ചെയ്തു.

You might also like

-