കര്‍ണാടകത്തില്‍ ഇന്ന് വോട്ടെടുപ്പ്

0

കര്‍ണാടകത്തില്‍ വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം തുടങ്ങും. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. 222 മണ്ഡലങ്ങളിലെക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ മണ്ഡലത്തിലെയും ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് ജയനഗര്‍ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

ആര്‍.ആര്‍. നഗറില്‍ ഈ മാസം 28ന് വോട്ടെടുപ്പ് നടക്കും. 4 കോടി 96 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാണുള്ളത്. അമ്പത്തിയാറായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റാറ് പോളിങ് ബൂത്തുകളില്‍ 450 എണ്ണം സ്ത്രീകള്‍ നിയന്ത്രിക്കുന്നവയാണ്. 12,000 ബൂത്തുകളാണ് പ്രശ്‌ന ബാധിതം. ഒന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാചുമതല.

You might also like

-