കത്‍വ കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് മെഹ്ബൂബ മുഫ്തി
കത്‍വ ബലാത്സംഗ കൊലപാതക കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പൊലീസിനെ വിശ്വാസമില്ലെങ്കില്‍ വിശ്വാസയോഗ്യരായ ആരും സംസ്ഥാനത്ത് അവശേഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
കത്‍വ പീഡന കൊലപാതക കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ മതത്തിന്‍റെയും താമസിക്കുന്ന പ്രദേശത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് അപമാനകരവും അപകടകരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ കുറ്റകൃത്യം നടക്കുന്ന സമയത്തും ജനഹിത പരിശോധന നടത്തി അന്വേഷണ സംഘത്തെ തെരഞ്ഞെടുക്കാനാകില്ല. സ്ഥാപിത താല്‍പര്യക്കാരാണ് അന്വേഷണത്തെ ചോദ്യം ചെയ്യുന്നത്. പ്രതികളെ സംരക്ഷിക്കാനാണ് ഇവരുടെ ശ്രമം. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.