ഒഹായൊ റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിരജ് അന്താണിക്ക് ഉജ്ജ്വല വിജയം
ത്രികോണ മത്സരത്തിൽ പോൾ ചെയ്തതിൽ 64 ശതമാനം വോട്ടുകൾ നേടിയാണ് അന്താണി വിജയിച്ചത്. 1.5 മില്യൺ വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒഹായോ സംസ്ഥാനത്തെ ചരിത്രത്തിൽ ഒഹായൊ സെനറ്റിലേക്ക് വിജയിക്കുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ പ്രതിനിധി എന്ന റിക്കാർഡ് നേട്ടം കൈവരിക്കാം.
ഒഹായൊ ∙ ഏപ്രിൽ 28 ബുധനാഴ്ച ഒഹായോ റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് സെനറ്റർ സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ വംശജൻ നിരജ് അന്താണിക്ക് ഉജ്ജ്വല വിജയം.
ത്രികോണ മത്സരത്തിൽ പോൾ ചെയ്തതിൽ 64 ശതമാനം വോട്ടുകൾ നേടിയാണ് അന്താണി വിജയിച്ചത്. 1.5 മില്യൺ വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്.
നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒഹായോ സംസ്ഥാനത്തെ ചരിത്രത്തിൽ ഒഹായൊ സെനറ്റിലേക്ക് വിജയിക്കുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ പ്രതിനിധി എന്ന റിക്കാർഡ് നേട്ടം കൈവരിക്കാം.
സ്റ്റേറ്റ് ഹൗസ് അംഗമായിരുന്ന അന്താണി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ തന്നെ വിജയിപ്പിക്കുന്നതിന് വോട്ടു ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
കൊവിഡ് മഹാമാരിയിൽ അനേകായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരങ്ങൾ രോഗബാധിതരായി കഴിയുകയും ചെയ്യുന്ന സന്ദർഭത്തിൽ വിജയം ആഘോഷിക്കാൻ കഴിയുകയില്ലെന്നും എന്നാൽ വിജയത്തിൽ സന്തോഷിക്കുന്നുവെന്നും അന്താണി പറഞ്ഞു.
കൊവിഡ് വ്യാപകമായതിനുശേഷം തപാൽ മുഖേന നടത്തിയ ഒരു പരീക്ഷണമായിരുന്നു ഇതെന്നും അന്താണി ചൂണ്ടിക്കാട്ടി.