ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിജയികരമായി വിക്ഷേപിച്ചു

0

ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനത്തിന്റെ ഭാഗമായ കൃത്രിമ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നടത്തിയ വിക്ഷേപണം വിജയികരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഐ.ആര്‍.എന്‍.എസ്.എസ് പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് വണ്‍-ഐ. തദ്ദേശീയമായി വികസിപ്പിക്കുന്ന ഗതി നിര്‍ണ്ണയ സംവിധാനമായ ‘നാവികിന്റെ’ ഭാഗമായാണ് ഈ ഉപഗ്രഹങ്ങള്‍. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം പി.എസ്.എല്‍.വി എക്സ് എല്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. 36 മണിക്കൂറിനൊടുവില്‍ രാവിലെ 4.04ന് കുതിച്ചുയര്‍ന്ന റോക്കറ്റ് 19 മിനിറ്റും 20 സെക്കന്റുകളും കൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-എച്ച് പരാജയപ്പെട്ടിരുന്നു. ഇതിന് പകരമായാണ് വണ്‍-ഐ വിക്ഷേപിച്ചത്.
You might also like

-