ഏഴുവയസ്സുകാരനെ കൊന്ന് പെട്ടിയിലാക്കി സൂക്ഷിച്ച കൊലയാളി പിടിയിൽ
ദില്ലി: ഏഴ് വയസ്സുകാരനെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി സൂക്ഷിച്ച യുപിഎസ് സി ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍. 27കാരനായ അവ്‌ദേഷ് ശക്യയാണ് പിടിയിലായത്. ജനുവരി 6നാണ് അവ്‌ദേഷ് ഏഴ് വയസ്സുകാരന്‍ ആഷിഷിനെ കൊന്നത്. തുടര്‍ന്ന് മൃതദേഹം പെട്ടിയിലാക്കി തന്റെ വാടക വീട്ടില്‍ ഒരുമാസത്തോളം സൂക്ഷിച്ചു. പൊലീസ് കുട്ടിയുടെ അഴുകിയ മൃതദേഹം ദില്ലിയിലെ സ്വരൂപ് നഗറിലെ വാടക വീട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
തന്റെ മകന്‍ അവ്‌ദേഷുമായി സംസാരിക്കുന്നത് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇതുസംബന്ധിച്ച് അവ്‌ദേഷും കുട്ടിയുടെ പിതാവ് കരണ്‍ സിംഗും തമ്മി തര്‍ക്കം നിലനിന്നിരുന്നു. കൊലപാതകം ചെയ്തതായി അവ്‌ദേഷ് സമ്മതിച്ചതായും മൃതദേഹം മറ്റെവിടിയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ഇയാളുടെ പദ്ധതി എന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി കരണ്‍ സിംഗിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു അവ്‌ദേഷ്. ഈ കാലയളവില്‍ കരണിന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.
താന്‍ കരണ്‍ സിംഗിന്റെ വീട്ടില്‍ പോകുകയും ആഷിഷിനെ കാണുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അകാരണമായി താന്‍ വീട്ടില്‍ വരുന്നത് കരണ്‍ വിലക്കി. ജനുവരി 6ന് ആഷിഷ് വീട്ടിലെത്തി. അച്ഛന്‍ തന്നെ കാണരുതെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞു. ഇതില്‍ ദേഷ്യം വന്നാണ് താന്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ചതെന്നും അവ്‌ദേഷ് പൊലീസിന് മൊഴി നല്‍കി.
ആഷിഷിനെ കൊലപ്പെടുത്തിയതിന് ശേഷവും അവ്‌ദേഷ് കരണിന്റെ വീട്ടില്‍ പോകുകയും കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാന്‍ കരണിനൊപ്പം പൊലീസ് സ്‌റ്റേഷനില്‍ പോകുകയും ചെയ്തിരുന്നു. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന അയല്‍വാസികളുടെ പരാതിയില്‍ എലി ചത്തതാകുമെന്നായിരുന്നു അവ്‌നേഷിന്റെ മറുപടി. പ്രദേശത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാല്‍ മൃതദേഹം ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അവ്‌ദേഷ് വ്യക്തമാക്കി.
ഉത്തരാഖണ്‍് സ്വദേശിയായ പ്രതി സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മൂന്ന് തവണ യുപിഎസ് സി പ്രിലിമിനറി പരീക്ഷയും രണ്ട തവണ മെയിന്‍ പരീക്ഷയും എഴുതിയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.