എഫ്സിസൂപ്പർ കപ്പ് ബംഗളുരു ഫൈനലിൽ
ഭുവനേശ്വർ: വാശിയേറിയ പോരാട്ടത്തിൽ ബംഗളുരു എഫ്സി സൂപ്പർ കപ്പ് ഫൈനലിൽ. മിക്കുവിന്റെ ഹാട്രിക് മികവിൽ മോഹൻ ബഗാനെ രണ്ടിനെതിരെ നാലു ഗോളിനു തോൽപ്പിച്ചാണു ബംഗളുരു ഫൈനലിൽ ഇടംപിടിച്ചത്. ഫൈനലിൽ ബംഗളുരു ഈസ്റ്റ് ബംഗാളിനെ നേരിടും. ഇരുപതിനാണു ഫൈനൽ.
ഒരു ഗോളിനു പിന്നിൽനിന്നശേഷം നാലു ഗോൾ തിരിച്ചടിച്ചാണ് ബംഗളുരു തിരിച്ചുവന്നത്. അവസാന നാൽപതു മിനിറ്റിൽ പത്തു പേരുമായാണ് ബംഗളുരു കളിച്ചത്. 62, 65, 88 മിനിറ്റുകളിലായിരുന്നു മിക്കുവിന്റെ ഗോളുകൾ.
എഫ്.സി ഗോവയെ തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പിന്റെ ഫൈനലിലെത്തിയത്.