എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു 97.84 ശതമാനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഖ്യാപിച്ചു.97.84 ശതമാനമാണ് വിജയം.പരീക്ഷ എഴുതിയ 4,41,103 പേരില്‍ 4,31,162 പേര്‍ വിജയിച്ചു. 34,313 പേര്‍ മുഴുവന്‍ എ പ്ലസ് നേടി. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരില്‍ 2085 വിദ്യാര്‍ഥികള്‍ വിജയിച്ചു. 75.67 ശതമാനം.പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.ഏറ്റവും കൂടുതല്‍ വിജയശതമാനം എറണാകുളം ജില്ലയിലാണ്. കുറവ് വയനാട്ടില്‍.
517 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. 34,313 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്
ഗള്‍ഫ് മേഖലകളില്‍ പരീക്ഷ എഴുതിയ 544 പേരില്‍ 538 വിദ്യാര്‍ഥികള്‍ വിജയിച്ചു. 517 സര്‍ക്കാര്‍ സ്‌കൂളുകളും 659 എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി.
പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് അഞ്ച് മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സേ പരീക്ഷ 21 മുതല്‍ 25 വരെ നടക്കും. ഇതിന്റെ ഫലം ജൂണ്‍ ആദ്യ വാരത്തോടെ പുറത്ത് വിടും. പ്ലസ് വണ്‍ പ്രവേശനം ഈ മാസം 9 മുതല്‍ തുടങ്ങും.