ഉമ്മൻ ചാണ്ടിക്കതിരായ ലൈംഗിക ആരോപണങ്ങള്‍ റിപ്പോർട്ടിൽനിന്നും ഒഴുവാക്കി
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കി. കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗക ആരോപണം ഉന്നയിച്ച് എഴുതിയ കത്ത് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കിയിരുന്നു. ഈ കത്താണ് റിപ്പോര്‍ട്ടില്‍ നിന്നും നീക്കിയത്.
കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിൽ തടസ്സമില്ലെന്നും കോടതി അറിയിച്ചു.സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും ശുപാർശകളും ഹൈക്കോടതി റദ്ദാക്കി. മറ്റ് കണ്ടെത്തലുകളും ശുപാർശകളും ശരിവെച്ചു. കമ്മീഷനെ നിയമിച്ച ശേഷം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടി ഉന്നയിച്ച തർക്കങ്ങൾ കോടതി തള്ളി. സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും ഒഴിവാക്കി വേണം സർക്കാർ റിപ്പോർട്ട് പരിഗണിക്കാനെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉമ്മൻചാണ്ടിയുടെ ഹർജി ഭാഗികമായി അനുവദിച്ച കോടതി, അതേസമയം, മുൻമന്ത്രി തിരുവഞ്ചൂർ നൽകിയ ഹർജി തള്ളി.
സരിതയുടെ കത്ത് തന്നെ റദ്ദാക്കിയ സാഹചര്യത്തിൽ അതിന് മുകളിൽ കെട്ടിപ്പൊക്കിയ കേസുകളും ഇല്ലാതാക്കുന്ന് തിരുവഞ്ചൂർ. കമ്മീഷൻ സ്വന്തമായി ഉണ്ടാക്കിയ ടേംസ് ഓഫ് സ്ഥാൻസിലാണ് അന്വേഷണം നടത്തിയത്. അതാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ആയത്താൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ല. കത്ത് വ്യാജമാണോ എന്ന് അത് കയ്യിലുണ്ടായിരുന്നവർ കൂടി പരിശോധിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു