ഉന്നാവ കൂട്ടമാനഭംഗം ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ സിബിഐ കസ്റ്റഡിയിൽ
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17കാരിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിനെ ഏഴ് ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. ലക്നോവിലെ കോടതിയുടേതാണ് നടപടി. സിബിഐയുടെ കേസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സിബിഐ എംഎൽഎയെ അറസ്റ്റ് ചെയ്തത്. മൂന്നു കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച സിബിഐ സംഘം ജയിൽ അധികൃതരെയും പോലീസ് ഉദ്യോഗസ്ഥരെയും എംഎൽഎയുടെ കുടുംബാംഗങ്ങളെയും ചോദ്യംചെയ്തിരുന്നു.