ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എയുടെ കൂട്ടാളികൾപിടിയിൽ

0

ഉത്തര്‍പ്രദേശിലെ ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്‍റെ കൂട്ടാളികലെ സി ബി ഐ അറസ്റ്റുചെയ്തു പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തെത്തിച്ച ശശി സിങ് എന്ന യുവതിയെ ഇന്നലെ വൈകീട്ടോടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത് .അതിനിടെ ബാലികയെ ബി ജെ പി എം എൽ എ കാഴ്ച്ചവെച്ച പീഡനത്തിൽ പങ്കാളിയുമായി സാംജി റാം കോടതിയിൽ കിഴടങ്ങി പീഡനത്തെത്തുടർന്ന് ഒളിവിൽപോയ ഇയാൾ ഹൈ കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു ജാമ്യം കോടതി നിരസിച്ചതിനെ തുടർന്നാണ് ഇയാൾ സി ബി ഐ ഓഫീസിലെത്തി കിഴടങ്ങിയത്.
എംഎല്‍എയുടെ അനുയായികള്‍ ഭീഷണി തുടരുന്നതായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കുല്‍ദീപ് സെന്‍ഗാറിനെ ലക്നൌ കോടതി ഇന്നലെ ഏഴു ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. 2017 ജൂണ്‍ നാലിന് പീഡനം നടന്ന സമയം താന്‍‌ കാണ്‍പൂരില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് സെന്‍ഗാര്‍ സിബിഐക്ക് നല്‍കിയ മൊഴി. ഇക്കാര്യം സിബിഐ പരിശോധിച്ച് വരികയാണ്.അതെ സമയം പ്രതികളെ രക്ഷപ്പെടുത്താനും കേസ്സ് തേച്ചുമായ്ച്ചുകളയാനും ബി ജെ പി യിലെ ഒരു വിഭാഹം ശ്രമം നടത്തുന്നതായും .ആരോപണമുയർന്നിട്ടുണ്ട്

You might also like

-