ഇറാന്‍റെരഹസ്യം പുറത്തുവിട്ടു ഇസ്രയേൽ

0

ജെറുസലേം: ഇറാന്‍റെ ആണവ പദ്ധതിയുടെ  രേഖകൾ പുറത്തുവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് 2015ൽ നൽകിയ ഉറപ്പ് ഇറാൻ ലംഘിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പ്രൊജക്റ്റ് അമാദ് എന്ന പേരിൽ ഇറാൻ നടത്തിയ ആണവ പരീക്ഷണങ്ങളുടെ മുഴുവൻ രേഖകളും ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഇസ്രായേൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് നെതന്യാഹുവിന്‍റെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്.എന്നാൽ ആണവ കരാറിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് നെതന്യാഹു ഇല്ലാത്ത തെളിവുകളുമായി വന്നിരിക്കുന്നതെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.ഇസ്രയേൽ വെളിപ്പെടുത്തലിനെ ട്രംപ് അഭിനന്ദിച്ചു.

You might also like

-