ഇന്ത്യൻ ഗവേഷണ വിദ്യാര്‍ത്ഥിനി അമേരിക്കയിൽ കാണാതായി
ടൊറന്റൊ: ടൊറന്റോ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മേയ് 10 മുതല്‍ കാണാതായ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ഥിനി സാബിയ അഫ്‌സലിനെ (30) കണ്ടെത്തുന്നതിന് യോര്‍ക്ക് റീജിയന്‍ പൊലീസ് സഹായം അഭ്യര്‍ഥിച്ചു.
ആഷ്ബ്രിഡ്ജ് ബേയ്ക്കറിനു സമീപത്തു നിന്നും മേയ് 10 നാണ് സാബിയ അപ്രത്യക്ഷമായതെന്ന് പൊലീസ് പറയുന്നു.സാബിയയെ കാണാതാകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു ജോലി ചെയ്തിരുന്ന വിഭാഗത്തില്‍ നിന്നും യൂബര്‍ ടാക്‌സിയില്‍ സഞ്ചരിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
കാണാതായി എന്നു പറയപ്പെടുന്ന സ്ഥലത്തു നിന്നും സാബിയായുടെ സെല്‍ഫോണ്‍ ഉള്‍പ്പെടെ ചില സ്വകാര്യ വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സഹോദരന്‍ സുബൈര്‍ അഫ്‌സല്‍ പറഞ്ഞു.വുഡ്‌ബൈന്‍ ബീച്ച് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കുടുംബാംഗങ്ങളും വോളണ്ടിയര്‍മാരും പൊലീസും ഉള്‍പ്പെടെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇവരെ കുറിച്ചുള്ള ഒരു സൂചന പോലും ലഭിച്ചിട്ടില്ല.
സാബിയയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.ഇവരെകുറിച്ചു സൂചന ലഭിക്കുന്നവര്‍ യോര്‍ക്ക് റീജനല്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുമായി 1-866-876 5423 Ex-7441 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.