ഇന്ത്യൻ എംബസ്സികളിലെ വെൽഫെയർ ഫണ്ട് പ്രവാസികൾക്കു അർഹതപ്പെട്ടത് -റ്റി പി ശ്രീനിവാസൻ
ഇന്ത്യൻ എംബസ്സികളിൽ കുന്നുകൂടികിടക്കുന്ന, പ്രവാസികളിൽ നിന്നു തന്നെ സമാഹരിച്ച വെൽഫെയർ ഫണ്ട് പ്രവാസികൾക്കു അര്ഹതപെട്ടതാണെന്നും ,അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കപെടേണ്ടതാന്നെന്നും പ്രശസ്ത നയതന്ത്ര വിദഗ്ധനും മുൻ അംബാസഡറും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ശ്രീ. ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു
ന്യൂയോർക് : ഇന്ത്യൻ എംബസ്സികളിൽ കുന്നുകൂടികിടക്കുന്ന, പ്രവാസികളിൽ നിന്നു തന്നെ സമാഹരിച്ച വെൽഫെയർ ഫണ്ട് പ്രവാസികൾക്കു അര്ഹതപെട്ടതാണെന്നും ,അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കപെടേണ്ടതാന്നെന്നും പ്രശസ്ത നയതന്ത്ര വിദഗ്ധനും മുൻ അംബാസഡറും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ശ്രീ. ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു . പ്രവാസി മലയാളി ഫെഡറേഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച ഉന്നതതല ഗ്ലോബൽ വെബിനാറിൽ പങ്കെടുത്തു സംസാരികയായിരുന്നു അദ്ദേഹം ..
“കോറോണയും പ്രവാസികൾ നേരിടുന്ന അടിയന്തിര സാഹചര്യങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച ഓൺലൈൻ വെബ്ബിനാറിൽ മുഖ്യ അതിഥിയായി പങ്കെടുകുന്നതിനും നേതൃത്വം നൽകുന്നതിനും സമ്മതിച്ച ശ്രീ റ്റി .പി. ശ്രീനിവാസനെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയുകയും ചെയ്തു .കോവിഡ് 19 വ്യാപകമായതോടെ പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ നിരവടിയാണെന്നും ,ഉടൻ പരിഹാരനടപടികൾ സ്വീകരിക്കണമെന്നാവസ്യപെട്ടു ഇന്ത്യൻ അംബാസിഡർമാർ ,പ്രധാനമന്ത്രി ,വിദേശകാര്യ മന്ത്രി ,കേരള മുഖ്യമന്ത്രി എന്നിവർക്കു പിഎംഫ് നിവേദനം സമർപ്പിച്ചിരിന്നുവെന്നും ,കേരള ഹൈ കോടതിയിൽ റിട്ട് സമർപ്പിച്ചിരിന്നതായും പ്രസിഡന്റ് സലിം ആമുഖത്തിൽ ചൂണ്ടിക്കാട്ടി .
പ്രവാസികൾക്ക് ലഭിക്കേണ്ടതും അര്ഹതപെട്ടതുമായ ഇന്ത്യൻ വെൽഫെയർ ഫണ്ട് , കുറെ അധികം പ്രവാസികൾ ഒരുമിച്ചു നാട്ടിൽ എത്തി കഴിഞ്ഞാൽ അവരുടെ ക്വാറന്റൈൻ, പ്രവാസി പുനരധിവാസം, വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ അവരുടെ മറ്റു വിദേശ രാജ്യങ്ങളിലെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കൽ, ഗൾഫിൽ നിന്നും ഈ കൊറോണ കാലത്തു നാട്ടിൽ പോകുന്നവരുടെ മുൻഗണന ക്രമം, ജോലി നഷ്ടപ്പെട്ടും മറ്റും കുട്ടികളുടെ വിദ്യാഭ്യാസ ബുദ്ധിമുട്ടുകൾ, മലയാളികളുടെ ഇരട്ട പൗരത്വം, ചൈനയിൽ നിന്നും ഇന്നത്തെ സാഹചര്യം വെച്ച് ഇന്ത്യക്കുള്ള ഭാവി വ്യാപാര സാധ്യത, ഓ സി ഐ യുടെ കാല താമസം, എംബസികളിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, മലയാളികൾക്ക് മറ്റേതെങ്കിലും രാജ്യങ്ങളിലേക്കുള്ള കുടിയേറ്റ സാധ്യത തുടങ്ങി പ്രവാസികൾ നേരിടുന്ന പല പ്രശനങ്ങൾക്കും ചർച്ചയിലൂടെ അദ്ദേഹം നിർദേശങ്ങൾ നൽകി . രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയിൽ അംഗങ്ങൾ ഉന്നയിച്ച കാര്യമാത്ര പ്രസക്തമായ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും റ്റി പി തൃപ്തികരമായ മറുപടി നൽകി .മുൻ അംബാസിഡർ എന്ന നിലയിൽ തനിക്കു ലഭിച്ച അനുഭവസമ്പത്തും ,വ്യക്തി ബന്ധങ്ങളും പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരമാവധി പ്രയോജനപ്പെടുത്താമെന്നു അദ്ദേഹം പി എം എഫിന് ഉറപ്പു നൽകി .
ചർച്ചയിൽ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ, ഖത്തർ ഇൻഡ്യൻ കൾച്ചറൽ സെന്റർ അഡ്വൈസറി ചെയർമാനും ഇന്ത്യൻ എംബസ്സിയുടെ കേരള റീപാട്രിയേഷൻ ഹെഡ് കെ എം വര്ഗീസ്, ഗ്ലോബൽ വനിതാ കോഓർഡിനേറ്റർ അനിത പുല്ലായി, അസിസ്റ്റന്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറ, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി പി ചെറിയാൻ, പി എം ഫ് ഖത്തർ ട്രഷറർ ആഷിക് മാഹി, യുവ എഴുത്തുകാരി ഷഹനാസ്, മാധ്യമ പ്രവർത്തകൻ സൈഫുദ്ധീൻ പി സി, സൗദി ട്രഷറർ ജോൺസൻ മാർക്കോസ്, സാമൂഹ്യ പ്രവർത്തകൻ സോനേഷ് തയ്യിൽ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും യോഗത്തിൽ പങ്കെടുത്തു.
തിരക്കേറിയ ജീവിത ചര്യകളിൽനിന്നും അല്പസമയം കണ്ടെത്തി പി എം എഫ് സംഘടിപ്പിച്ച ഗ്ലോബൽ വെബിനാറിൽ പങ്കെടുക്കുവാൻ സമ്മതിച്ച റ്റി പി ശ്രീനിവാസന് സംഘടനയുടെ പേരിൽ ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ കൃ തജ്ഞത അറിയിച്ചു .