ഇന്ത്യന്‍ അമേരിക്കന്‍ ഗവേഷണ വിദ്യാര്‍ത്ഥിയുടെ മരണം:അന്വേഷണം പൊതുജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചു പോലീസ്
ന്യൂയോര്‍ക്ക് : Rutgers യൂണിവേഴ്‌സിറ്റി Buch കാമ്പസില്‍ മെയ് 4 ന് മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ അമേരിക്കന്‍ മെഡിസിനല്‍ കെമിസ്ട്രി ഗവേഷണ വിദ്യാര്‍ത്ഥി ആകാശ് ടമേജയുടെ (24) മരണവുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു
.ബോംബെ നിവാസിയായ തനേജ 2015 ലാണ് അമേരിക്കയില്‍ എത്തിയത്.റാട്ടെഗേഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെഡിസിനില്‍ തന്റെ ഫാര്‍മസികൂട്ടിക്കന്‍ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും നേടിയതിന് ശേഷം കാമ്പസില്‍ റ്റീച്ചറിംഗ് അസിസ്റ്റന്റ്, അക്കദമിക്ക് ട്യൂറ്റര്‍ ജോലി ചെയ്തുവരികയായിരുന്നു.
ഡ്രഗ് ഡിസ്ക്കവറി ഫീല്‍ഡില്‍ ജോലി കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിലായിരുന്നു മരണം.മകന്റെ വിദ്യാഭ്യാസത്തിന് അവസാന ലെനി വരെ ചിലവഴിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരുന്നു. മകന്റെ മരണ വിവരം അറിഢ്ഢ് ഇന്ത്യയില്‍ നിന്നും എത്തിയ തനേജയുടെ മാതാവ് അര്‍ച്ചന പറഞ്ഞു.പഠനം പൂര്‍ത്തിയാക്കി കുടുംബത്തിന് അത്താണിയായി മാറേണ്ട മകന്റെ അകാല മരണത്തില്‍ ദുഃഖം നിയന്ത്രിക്കാനാവുന്നില്ലെന്നും മാതാവ് പറഞ്ഞു.
തനേജിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഓട്ടോപ്‌സി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാക്കാനാകൂ എന്ന് മിഡില്‍ സെക്‌സ് കൗണ്ടി, ന്യൂ ജേഴ്‌സി പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് അറിയിച്ചു