ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു.
ഇൻഡോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം ആവിയും ചാരവും പുറത്തേക്കു വമിക്കാൻ തുടങ്ങിയതോടെ അതിന്റെ സമീപത്തു താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാൻ അധികൃതർ ആവശ്യപ്പെട്ടു. ഇവിടുത്തെ പ്രമുഖ നഗരത്തിലെ വിമാനത്താവളം അടച്ചു. ജനങ്ങൾ തിങ്ങി പാർക്കുന്ന ജാവ ദ്വീപിലെ അഗ്നിപർവതം 2010 ൽ പലവട്ടം പൊട്ടിയൊലിച്ചു 350 പേർ മരിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. 5500 മീറ്റർ (18000 അടി) ഉയരമുള്ള അഗ്നിപർവതത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ളവരോടാണ് സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിരിക്കുന്നത്. യോഗ്യകർത്ത വിമാനത്താവളത്തിൽ ചാരം എത്തിയതു കൊണ്ടാണ് താവളം അടച്ചിടുന്നതെന്ന് വ്യോമ ഏജൻസി ‘എയർനാവ്’ പ്രസ്താവിച്ചു.