ആറ് ബിജെപി എംഎൽഎമാർ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് എം.ബി. പാട്ടിൽ
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ തന്ത്രങ്ങളും മറു തന്ത്രങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്ത്.കോൺഗ്രസ്സിന്റെയും ജെഡി യു വിന്റേയും എം എൽ എ മാരെ കുതിരക്കച്ചവടത്തിലൂടെ പിടിച്ചെടുക്കാൻ ബി ജെ പി ശ്രമിക്കുന്നതിനിടയിൽ ,മറുകൈയെന്നോണം കോൺഗ്രസ്സും ഒട്ടും പിന്നോട്ടില്ലെന്ന് വ്യ്കതമാക്കി കർണാടകയിലെ കോൺഗ്രസ്സ് നേതാക്കളും രംഗത്തെത്തി ആറ് ബിജെപി എംഎൽഎമാർ തങ്ങളെ സമീപിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.ബി. പാട്ടിൽ പറഞ്ഞു. ഇവരുടെ പിന്തുണ കോൺഗ്രസിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോണ്‍ഗ്രസ്, ജെഡി-എസ് എംഎൽഎമാർ തങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിജെപി ആവകാശപ്പെട്ടതിനു പിന്നാലെയാണ് പാട്ടിലിന്റെ പ്രസ്താവന. കോണ്‍ഗ്രസ്, ജെഡി-എസ് എംഎൽഎമാർ ബിജെപിയെ സമീപിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും പാട്ടിൽ പറഞ്ഞു.