ആധാര്‍ വിവരങ്ങൾ ചോരുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി

0

ഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പ്  പ്രതികൂലമായി ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്‌ജ് അനലിറ്റിക്ക യുഎസ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി ആശങ്ക പങ്കുവെച്ചത്.
ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച്‌ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ജനാധിപത്യം അതിനെ അതിജീവിക്കുന്നതെങ്ങിനെയെന്നും അദ്ദേഹം ചോദിച്ചു. ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
130 കോടി ഇന്ത്യാക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആധാര്‍ ഡേറ്റ എന്നത് ആറ്റംബോംബല്ല എന്നതായിരുന്നു അതിന് യുഐഎഡിഐ മറുപടി നല്‍കിയത്. ഇതിനു പിന്നാലെയാണ് കോടതി ആശങ്ക വ്യക്തമാക്കിയ

You might also like

-