ആതുര സേവന രംഗത്തെ മികവിന് മലയാളി ഡോക്ടറെ അല്‍ ഹരീക് ഗവര്‍ണറേറ്റ് ആദരിച്ചു
റിയാദ്: ആതുര സേവന രംഗത്തെ മികവിന് മലയാളി ഡോക്ടറെ അല്‍ ഹരീക് ഗവര്‍ണറേറ്റ് ആദരിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ അല്‍ ഹരീക് അല്‍ മുഫേജര്‍ ആരോഗ്യ കേന്ദ്രത്തിലെ ഡോ. എം. എച് സൈഫുദ്ദീനെയാണ് ഗവര്‍ണര്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഷാകത്ത് പ്രശംസാ പത്രവും ഉപഹാരവും നല്‍കി ആദരിച്ചത്.
23 വര്‍ഷമായി ഹരീകില്‍ ഫാമിലി ഫിസിഷ്യനാണ് ഡോ. സൈഫുദ്ദീന്‍. സേവനത്തിലെ മികവും പ്രതിബദ്ധതയും പരിഗണിച്ചാണ് മികച്ച ഡോക്ടറായി തെരഞ്ഞെടുത്തത്. ഹരീക് പ്രവിശ്യയിലെ സ്വദേശികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സൈഫുദ്ദീന്‍ ഡേക്ടറെയാണ്. 2014ലും മികച്ച ഡോക്ടര്‍ക്കുളള പുരസ്‌കാരം ലഭിച്ചിരുന്നു. വിദേശികള്‍ക്കിടയിലും ആരോഗ്യ പ്രവര്‍ത്തനങ്ങളുമായി ഡോക്ടര്‍ സജീവമാണ്.
തിരുവനന്തപുരം ശ്രീകാര്യം റോസ് നഗര്‍ നിനാസില്‍ താമസിക്കുന്ന ഡോ. സൈഫുദ്ദീന്‍ കൊല്ലം ചിതറ പെരുങ്ങാട്ട് മുഹമ്മദ് ഹനീഫ, ഫാത്തിമാ ബീവി ദമ്പതികളുടെ മകനാണ്. റിയാദ് ബത്ഹ അല്‍ റയാന്‍ പോളിക്ലിനിക്കിലെ ഡോ.കുഞ്ഞുമോള്‍ പത്‌നി ആണ്. ഡോ.നിഖിത, മെഡിക്കല്‍ വിദ്യാര്‍ഥിനി നമിത എന്നിവര്‍ മക്കളാണ്.
ഹരീഖ് ഗവര്‍ണറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ഫഹദ് സഅദ് അല്‍ ഹുവേലി, ഉമര്‍ സഅദ് അല്‍ ഹുസൈന്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു