അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു 257 പേര് കൊല്ലപ്പെട്ടു.
അള്‍ജിയേഴ്സ്: ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു 257 പേര് കൊല്ലപ്പെട്ടു. അള്ജിരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം. റഷ്യന്‍ നിര്‍മ്മിത ഇല്യൂഷിന് സെക്കന്‍ഡ് -76 വിമാനമാണ് തകര്‍ന്നത്. മിലിട്ടറി ട്രൂപ്പുകളെ കൊണ്ടുപോകുന്ന വലിയ വിമാനമാണ് ഇത്.
അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നാണ് പ്രാഥമിക വിവരം.
രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി 14 ആംബുലന്‍സുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.