ജോധ്പൂര്‍:ആശാറാം ബാപ്പുവിനെതിരായി മൊഴി പറഞ്ഞതിന് കൊല്ലപ്പെട്ട അഖില്‍ ഗുപ്തയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ. വിധി വരുന്നതിന് മുന്നോടിയായാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അശാറാം ബാപ്പുവടക്കം നാലു പ്രതികളും കുറ്റക്കക്കാരെന്നാണ് കോടതി വിധി.
2015 ജനുവരി 11 നാണ് സൂററ്റ് ബലാത്സംഗക്കേസില്‍ ദൃക്സാക്ഷിയും ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കുകയും ചെയ്ത അഖില്‍ ഗുപ്തയെ വെടിവെച്ച് കൊന്നത്. ആശാറാമിന്‍റെ പാചകക്കാരനും സഹായിയുമായിരുന്നു അഖില്‍ ഗുപ്ത.കടയില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ വരുന്ന വഴിക്ക് മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ടുപേരാണ് അഖില്‍ ഗുപ്തയെ വെടിവെച്ചത്. ജോധ്പൂര്‍ കേസില്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്നായിരുന്നു അഖില്‍ ഗുപ്തയുടെ പിതാവ് നരേഷ് ഗുപ്തയുടെ പ്രതികരണം.