അഴിമതിക്കെതിരായനിലപാട് ഇടതുപക്ഷത്തിനെന്ന് മാണി യെ നോക്കി കാനം
തൃശൂര്‍: കെ. എം മാണിയെ വേദിയിലിരുത്തി അഴിമതിക്കെതിരെ കാനം. അഴിമതിക്കെതിരായ നിലപാടുകളാണ് മുന്നണിയെ അധികാരത്തില്‍ എത്തിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരായാണ് ബദല്‍ ഉണ്ടാകേണ്ടത്.കുറുക്കുവഴികളിലൂടെ മുന്നണി ശക്തിപ്പെടില്ലെന്നുംഅഴിമതി വിരുദ്ധ നിലപാടിൽ ഉറച്ചേ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാവൂ .കാനം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കാനം.
അതേസമയം, കെ.എം. മാണിയെയും കേരള കോൺഗ്രസിനെയും ഇടതുമുന്നണിയിൽ പ്രവേശിക്കുന്നതിനെ കാനം എതിർത്തു. എൽഡിഎഫിനു നിലവിൽ ഒരു ദൗർബല്യവുമില്ല. മതന്യൂനപക്ഷങ്ങള്‍ക്ക് അവരെ രക്ഷിക്കാന്‍ ഇടത് മുന്നണിയല്ലാതെ മറ്റാരുമില്ലെന്ന് അറിയാം എന്നും കാനം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വോട്ട് ബാങ്കിന് പുറകെ പോയിട്ട് എന്ത് നേടിയെന്ന് കാനം ചോദിച്ചു. നവ ലിബറല്‍ പോരാട്ടങ്ങള്‍ക്ക് ഇടതുപക്ഷവും സോഷ്യലിസ്റ്റകളും അല്ലാതെ ആരുണ്ടായെന്നും കാനം. മുന്നണി വിട്ടുപോയവര്‍ തിരിച്ച് വരണമെന്നാണ് സിപിഐയുടെ അഭിപ്രായം എന്നും കാനം പറഞ്ഞു.
അതേസമയം എല്ലാ വേദികളിലും രാഷ്ട്രീയം പറയാറില്ലെന്നു കെ.എം. മാണി പ്രതികരിച്ചു. അത് നല്ല സ്ഥലത്ത് മാത്രമേ പറയാറുള്ളൂവെന്നും മാണി പറഞ്ഞു