അമേരിക്കയിൽ വിദേശ വിദ്യാര്‍ത്ഥികള്‍ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് പ്രോഗ്രാം
വാഷിങ്ടന്‍: ഉപരിപഠനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിട്ടുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയ്‌നിങ്ങ് പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ എഡ്യുക്കേഷന്‍ അധ്യക്ഷ രാജിക ഭണ്ഡാരി അറിയിച്ചു.
അമേരിക്കയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം താല്‍ക്കാലിക ജോലി ലഭിക്കുന്നതിന് ഒപിടി വഴി സാധ്യമാകുമെന്ന് മേയ് 10നു പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.2016 ല്‍ 172,000 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിവഴി താല്‍ക്കാലിക ജോലി ലഭിച്ചിട്ടുണ്ട്.
പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷിന്റേയും ബറാക്ക് ഒബാമയുടേയും കാലഘട്ടത്തില്‍ സയന്‍സ് ടെക്‌നോളജി മാത്രമേ ജേഴേസ് ബിരുദധാരികള്‍ക്ക് അമേരിക്കയില്‍ തുടര്‍ന്ന് ജോലി ചെയ്യുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നുള്ളു.അമേരിക്കന്‍ കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ട്രംപ് അഡ്മിനിസ്‌ട്രേഷനില്‍ വിഷമകരമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതായി വാഷിങ്ടനിലെ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനം ചൂണ്ടികാണിക്കുന്നു.
പദ്ധതിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസിന്റെwww.uscis.gov/opt വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്