ഡാലസ്: അമേരിക്കയിൽ ഐ എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് ഫ്രിസ്‌ക്കൊ സ്റ്റോണ്‍ ബ്രയര്‍ സെന്റര്‍ മോളില്‍ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതി തയാറാക്കിയ പ്ലാനോ വെസ്റ്റ് സീനിയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥി മാര്‍റ്റിന്‍ അസിസി യരന്റിനെ (17) അറസ്റ്റു ചെയ്തു. മാര്‍റ്റിന് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത് .
മെയ് പകുതിയോടെ അക്രമണം നടത്തുന്നതിന് തയ്യാറെടുക്കുന്നതിനായി 1400 ല്‍ പരം ഡോളര്‍ ചിലവിട്ട് ആയുധങ്ങളും മറ്റും മാര്‍റ്റിന്‍ സംഘടിപ്പിച്ചിരുന്നു.
യുവാവിന്റെ പദ്ധതി അണ്ടര്‍ കവര്‍ ഓഫീസുമായി ചര്‍ച്ച ചെയ്തതാണ് പിടിയിലാകാന്‍ കാരണം. ജയിലിനുള്ളില്‍ വച്ചു നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മാര്‍റ്റിന്‍ കുറ്റം പൂര്‍ണ്ണമായും നിഷേധിച്ചു.
അസിസിയുടെ അറസ്റ്റ് അവിശ്വസനീയമാണെന്നാണ് കോളിന്‍ കൗണ്ടി ഇസലാമില്‍ അസോസിയേഷന്‍ സ്‌പോക്ക്മാന്‍ ഖാലിദ് വൈ. ഹമീദിയ പറയുന്നത്. ഈയിടെയാണ് അസിസി ഇസലാം മതം സ്വീകരിച്ചത്.