അമേരിക്കയിൽ ‘ബോംബ് കൊടുങ്കാറ്റില്‍’ അഞ്ച് മരണം
ബോസ്റ്റണ്‍: യു എസില്‍ ബോംബ് കൊടുങ്കാറ്റില്‍ അഞ്ച് മരണം. മണിക്കൂറില്‍ 129 കിമീ വേഗതയിലാണ് കാറ്റ് വീശുന്നത്. വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും സ്തംഭിച്ച നിലയിലാണ്. നോര്‍ത്ത് ഈസ്റ്റിലും മിഡ് വെസ്റ്റിലും 1.7 മില്യണ്‍ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതിയില്ല. വാഷിംഗ്ടണിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചുപൂട്ടി.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ബോസ്റ്റണിന്റെ തീരപ്രദേശങ്ങള്‍ വെള്ളത്തിലാണ്. മഴയും മഞ്ഞ് വീഴ്ചയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി.
വിര്‍ജീനിയയില്‍ ഗവര്‍ണര്‍ റാല്‍ഫ് നോതം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂ പോര്‍ട്ടില്‍ മരം മറിഞ്ഞുവീണ് 70 വയസ് പ്രായമുള്ളയാള്‍ മരിച്ചു. ന്യൂയോര്‍ക്കില്‍ പതിനൊന്നുകാരനും മരിച്ചിട്ടുണ്ട്. വീടിന് മുകളിലേയ്ക്ക് മരം മറിഞ്ഞുവീണാണ് മരണം. വിര്‍ജീനിയയിലും ഒരാള്‍ മരിച്ചിട്ടുണ്ട്