അമേരിക്കയിലെ ഷുഗര്‍ലാന്റ് കൗണ്‍സിലറായി ഹമേഷ് ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു
ഷുഗര്‍ലാന്റ്: ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റ് സ്റ്റി കൗണ്‍സിലിലേക്ക് മെയ് 5 ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും അറ്റോര്‍ണിയുമായ ഹിമേഷ് ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.നാലാം തവണ മത്സരത്തിനിറങ്ങിയ ഗാന്ധിക്ക് ആകെ പോള്‍ ചെയ്ത 4353 വോട്ടുകളും ലഭിച്ചു.
കൗണ്‍സിലിലേക്കുള്ള തന്റെഅവസാന മത്സരത്തില്‍ ഐക്യ കണ്‌ഠേനെ തിരഞ്ഞെടുത്തതില്‍ എല്ലാ വോട്ടര്‍മാരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും, വിജയത്തില്‍ അഭിമാനിക്കുന്നതായും ഗാന്ധി പറഞ്ഞു.2012 ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ (35) അംഗമായിരുന്നു ഗാന്ധി.
കൗണ്‍സിലര്‍ എന്ന നിലയില്‍ സിറ്റിയുടെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതായും ഗാന്ധി പറഞ്ഞു.ഹൂസ്റ്റണ്‍ ബിസിനസ്സ് ജേര്‍ണല്‍ നാല്‍പത് വയസ്സിന് താഴെയുള്ള യുവനേതാക്കളെ അംഗീകരിച്ചതില്‍ ഗാന്ധിയും ഉള്‍പ്പെട്ടിരുന്നു.ലൊ ഫേം ഡയറക്ടറും, ്അറ്റോര്‍ണിയുമായ ഗാന്ധി,
ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി ബി എയും, സൗത്ത് ടെക്‌സസ് കോളേജ് ഓഫ് ലൊയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.ഭാര്യ ഫറയും, മകള്‍ ജെയസനുമൊത്ത് ടെല്‍ഫറിലാണ് ഗാന്ധി താമസിക്കുന്നത്