അപ്രക്പിത ഹർത്താൽ പ്രതികൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഹർത്താൽ അഹുവനം ചെയ്ത കിളിമാനൂർ സ്വദേശികളായ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്.
ജമ്മു കാഷ്മീരിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണു കഴിഞ്ഞ തിങ്കളാഴ്ച തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ രഹസ്യമായി ഹർത്താൽ ആഹ്വാനം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഹർത്താൽ ആഹ്വാനം.
അക്രമം നടത്തിയ കേസിൽ 950 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും എസ്ഡിപിഐക്കാരാണ്. സിപിഎം, കോണ്ഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകരും അറസ്റിലായിട്ടുണ്ട് . വ്യാജ ഹർത്താലിന്റെ മറവിൽ വർഗീയ ലഹളയ്ക്കു ശ്രമം നടന്നതായി സ്ഥിരീകരണമുണ്ടായതോടെയാണ് ഇന്റലിജൻസ് ബ്യൂറോ മേധാവി കേരളത്തിലെത്തിയത്.