ഹൃദയമിടിച്ചു തുടങ്ങിയാല്‍ ഗര്‍ഭഛിദ്രം പാടില്ല; ഉത്തരവില്‍ ഐഓവ ഗവര്‍ണര്‍ ഒപ്പിട്ടു

0

ഡെസ്‌മോയിന്‍സ് (ഐഓവ): മാതാവിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയതിനുശേഷം ഗര്‍ഭചിദ്രം നിരോധിക്കുന്ന കര്‍ശന നിയമത്തില്‍ ഐഓവ ഗവര്‍ണര്‍ ഒപ്പിട്ടു.ഗര്‍ഭസ്ഥ ശിശുവിന് ആറാഴ്ച വളര്‍ച്ചയെത്തിയാല്‍ ഹൃദയ സ്പന്ദനം ആരംഭിക്കുമെന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്.ഞാന്‍ മനുഷ്യ ജീവന് വലിയ വില കല്‍പിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഗവര്‍ണര്‍ അബോര്‍ഷന്‍ ലോയില്‍ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.ഐഓവ സംസ്ഥാനത്തിന്റെ ഇരുസഭകളിലും ഈ ബില്ലിനെ അനുകൂലിച്ചു കൊണ്ട് വോട്ടു ചെയ്യുന്നതിന് ഒരു ഡമോക്രാറ്റ് അംഗം പോലും തയ്യാറായിരുന്നില്ല.മാര്‍ച്ച് മാസം 15 ആഴ്ച വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളുടെ ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമത്തില്‍ മിസ്സിസിപ്പി ഗവര്‍ണര്‍ ഒപ്പു വെച്ചിരുന്നുവെങ്കിലും ആറാഴ്ച വളര്‍ച്ചയെത്തിയാല്‍ ഗര്‍ഭ ചിദ്രം അനുവദനീയമല്ല എന്ന നിയമം നിലവില്‍ വന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരണം നടത്തുന്ന ഐഓവ.അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പുതിയ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പ്രസിഡന്റ് സൂസന്ന ഡി ബെക്ക പറഞ്ഞു. ഗര്‍ഭധാരണം നടന്നു എന്ന് അറിയുന്നതിനു മുമ്പ് തന്നെ ഗര്‍ഭ ചിദ്രം നിരോധി ക്കണമെന്ന് പുതിയ ഹാര്‍ട്ട്ബീറ്റ് ബില്ലെന്നു നിയമത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

You might also like

-