ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു- സെന്റ് ജോസഫ് ടീം ജേതാക്കൾ.

0

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ സമാപനം.

ഹൂസ്റ്റണിലെ 8 ഇടവകകളിൽനിന്നുള്ള കരുത്തുറ്റ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനലിൽ സെന്റ് ജോസഫ് സീറോ മലബാർ കാതോലിക് ചർച്ച് ടീം 2 ഓവറുകൾ ബാക്കി നിൽക്കേ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രാൽ ടീമിനെ പരാജയപ്പെടുത്തി എബി മാത്യു സംഭാവന ചെയ്ത കുറ്റിയിൽ കെ.കെ.മാത്യു മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. അപ്ന ബസാർ പെയർലാൻഡ് സംഭാവന ചെയ്ത റണ്ണർ അപ്പ്‌ എവർറോളിങ് ട്രോഫി സ് തോമസ് ടീമിനും ലഭിച്ചു.

ആദ്യം ബാറ്റു ചെയ്ത സെന്റ് തോമസ് ടീം 15 ഓവറിൽ 107 റണ്ണുകൾ എടുത്തപ്പോൾ സെന്റ് ജോസഫ് ടീം 13 ഓ വറുകൾക്കുള്ളിൽ 108 റണ്ണുകൾ അടിച്ചുകൂട്ടിയാണ് വിജയകിരീടം സ്വന്തമാക്കിയത്. സെന്റ് ജോസഫ്സ് ടീമിലെ എഡ്വിൻ (66 റണ്ണുകൾ) രെവീൻ (23 റണ്ണുകൾ) എന്നിവർ ടോപ് സ്‌കോറുകൾ നേടിയപ്പോൾ സെന്റ് തോമസ് ടീമിലെ ബ്ലെസ്സൺ,സിബു എന്നിവർ യഥാക്രമം 22, 20 റണ്ണുകൾ നേടി ടോപ് സ്കോറരായി.

ഏപ്രിൽ 7, 14,21,28 തീയതികളിലായിരുന്നു മത്സരങ്ങൾ. 28 നു നടന്ന ആദ്യ പാദ സെമി ഫൈനലിൽ സെന്റ് ജോസഫ്‌സ് ടീം സെന്റ് ജെയിംസ് ക്നാനായ ചർച്ച ടീമിനെ 38 റണ്ണുകൾക്കു പരാജയപ്പെടുത്തിയിരുന്നു. സെന്റ് ജോസഫ്‌സ് 121 ഉം സെന്റ് ജെയിംസ് 83 ഉം റണ്ണുകൾ നേടി. രണ്ടാം പാദ സെമി ഫൈനലിൽ ഇമ്മാനുവേൽ മാർത്തോമാ ടീമിനെ 45 റണ്ണുകൾക്കു സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ടീം പരാജയപ്പെടുത്തി. സെന്റ് തോമസ് 134 ഉം ഇമ്മാനുവേൽ 89 ഉം റണ്ണുകൾ നേടി.
പ്രിയൻ മാത്യു ( ബെസ്ററ് ബൗളർ – സെന്റ് തോമസ് ) എഡ്വിൻ വര്ഗീസ് ( ബെസ്ററ് ബാറ്റ്സ്മാൻ ആൻഡ് ടൂർണമെന്റ് മാൻ ഓഫ് ദി മാച്ച് – സെന്റ് ജോസഫ്

You might also like

-