ഹൂസ്റ്റണില്‍ നിന്നും പുറപ്പെട്ട ബസ് കീഴ്‌മേല്‍ മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ക്ക് പരിക്ക്

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നും, നിരവധി മറ്റ് വാഹനങ്ങല്‍ ഇതേ മേഖലയില്‍ അപകടത്തില്‍ പെട്ടിരുന്നതായും കമ്പനി അധികൃതര്‍ പറഞ്ഞു.

0

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നിന്നും മെക്‌സിക്കോയിലേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് ഡിസംബര്‍ 21 ശനിയാഴ്ച രാവിലെ സാന്‍ ലൂയിസ് പൊട്ടാസിയില്‍ വെച്ച് കീഴ്‌മേല്‍ മറിഞ്ഞതിനെ തുടര്‍ന്ന് 2 യാത്രക്കാര്‍ കൊല്ലപ്പെടുകയും, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ ബസ്സ് കമ്പനി അധികൃതര്‍ അറിയിച്ചു.

നോര്‍ത്ത് ഹൂസ്റ്റണ്‍ 601 സെല്‍സ്ട്രീറ്റ് ടെര്‍മിനലില്‍ നിന്നാണ് വെള്ളിയാഴ്ച വൈകിട്ട് 2 മണിക്ക് ചാര്‍ട്ടര്‍ ബസ് യാത്ര പുറപ്പെട്ടത്.

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നും, നിരവധി മറ്റ് വാഹനങ്ങല്‍ ഇതേ മേഖലയില്‍ അപകടത്തില്‍ പെട്ടിരുന്നതായും കമ്പനി അധികൃതര്‍ പറഞ്ഞു.

ചാവെസ് ട്രാന്‍ഫോര്‍ട്ട് കമ്പനിയാണ് ബസ്സിന്റെ ഉടമസ്ഥര്‍. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഈ ബസ്സില്‍ യാത്ര പുറപ്പെട്ടവരുടെ ബന്ധുക്കള്‍ കമ്പനിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും കൂടുമോ എന്ന് വെളിപ്പെടുത്തുന്നതിനും കമ്പനി വിസമ്മതിച്ചു. അപകടത്തെ കുറിച്ച് ഹൂസ്റ്റണ്‍ പോലീസ് മെക്‌സിക്കൊ അധികൃതരുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

-