ഹര്‍ത്താല്‍ ദിനം ബസ് നിരത്തിലിറക്കിയാൽ കത്തിക്കും; ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്ന് ഗീതാനന്ദൻ

0

ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ ദിനത്തില്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിച്ചു കളയുമെന്ന് ഗോ​​ത്ര​​മ​​ഹാ​​സ​​ഭ നേ​​താ​​വ് എം. ഗീതാനന്ദൻ.

ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദൻ. രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുമ്പോള്‍ ബസുടമകൾ സഹകരിക്കാറുണ്ടെന്നും അത് പരാജയപ്പെടുത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബസ് കത്തിക്കുന്ന സാഹചര്യത്തിലേക്ക് ഹര്‍ത്താലിനെ  എത്തിക്കാതിരിക്കാൻ ബസ് ഉടമകൾ ശ്രമിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ സൂചിപ്പിച്ചു.

സു​​പ്രീ​​കോ​​ട​​തി വി​​ധി മ​​റി​​ക​​ട​​ക്കാ​​നും ജ​​നാ​​ധി​​പ​​ത്യ​​ത്തെ സം​​ര​​ക്ഷി​​ക്കാ​​നും പാ​​ർ​​ല​​മെ​​ന്‍റ് നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്ത​​ണമെന്നും 25നു ​​രാ​​ജ്ഭ​​വ​​ൻ മാ​​ർ​​ച്ച് ന​​ട​​ത്തു​​മെ​​ന്നും ഗീ​​താ​​ന​​ന്ദ​​ൻ പ​​റ​​ഞ്ഞു.

You might also like

-