ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയർ സെക്കന്ററിയില്‍ 83. 75% ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇക്കുറി കൂടുതലാണ്. 83.37 ശതമാനമായിരുന്നു 2017ലെ വിജയ ശതമാനം

പ്സ് ടുവിന് 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കാനായി. മലപ്പുറത്താണ് കൂടുതല്‍ എ പ്ലസുകള്‍. കുറവ് പത്തനംതിട്ടയിലും. 180 പേര്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) നേടി. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. കുറവ് പത്തനംതിട്ടയിലും. സേ പരീക്ഷ ജൂൺ 5 മുതൽ 12 വരെ നടക്കും. മേയ് 16 വരെ ഇംപ്രൂവ്‍മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 80.34 ശതമാനമാണ് വിജയം. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വിജയ ശതമാനമാണ്. വി.എച്ച്.എസ്.ഇക്ക് 81.50 ശതമാനമായിരുന്നു 2017ല്‍ ഉണ്ടായിരുന്നത്. പ്ലസ് വണ്‍ പരീക്ഷാ ഫലം മേയ് അവസാനം പ്രഖ്യാപിക്കും.

ഫലം അറിയാന്‍ താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

www.keralaresults.nic.in
www.keralapareekshabhavan.in
www.dhsekerala.gov.in
www.results.kerala.nic.in
www.education.kerala.gov.in
www.result.prd.kerala.gov.in
www.results.itschool.gov.in

You might also like

-