ഹയര്‍ സെക്കന്ററി പ്രവേശനം :ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

0

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. മെയ് 18 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഹയര്‍ സെക്കന്ററി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നാണ് അപേക്ഷിക്കേണ്ടത്. രണ്ട് പ്രധാന അലോട്‌മെന്റുകളായിരിക്കും ഉണ്ടാവുക. ട്രയല്‍ അലോട്‌മെന്റ് നടക്കുന്നത് മെയ് 25ന് ആയിരിക്കും . ജൂണ്‍ ഒന്നിനും, പതിനൊന്നിനുമായി മെയിന്‍ അലോട്‌മെന്റുകള്‍ പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്ലാസുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

You might also like

-