സർക്കാർ സർവ്വീസിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലന്ന് മുഖ്യമന്ത്രി

0

കൊച്ചി :സംസ്ഥാനത്തെ സിവിൽ സർവ്വീസിൽ അഴിമതിയുണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു സർക്കാർ സർവ്വീസിൽ പലതരം ജീവനക്കാരാണുള്ളത് എല്ലാം നേരെ നടക്കണമെന്ന് ഒരുകൂട്ടർ വാദിച്ച് പണിയെടുക്കുമ്പോൾ ചിലർ നിയമത്തിന്റ തടസ്സങ്ങൾ ഉന്നയിച്ച ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു മറ്റുചിലർ ഒന്നുംചെയ്യാതെ ശമ്പളം വാങ്ങുന്നു . ഇതിന് മാറ്റമുണ്ടാകണം കയ്യമടക്ക് കിട്ടിയാലേ എന്തെങ്കിലും നടക്കു എന്ന് ഒരുകൂട്ടർ. സമൂഹത്തിന് നന്മ ചെയ്യണ്ട സർക്കാർ ഉദ്യോഗസ്ഥർ സമൂഹത്തിന് ബാധ്യതയായി മാറുകയാണ് . ഈ രീതി മാറണം. അഴിമതിക്കാർ സർക്കാർ സർവ്വീസിൽ തുടരുന്നുണ്ട് ഇത്‌ സർക്കാർ അതീവ ഗൗരവത്തിടെയാണ് കാണുന്നത് അഴിമതിയുണ്ടാകാനേ പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത് അഴിമതിക്കാർക്കെതിരെ ദയ ഇല്ലാത്ത നടപടി സർക്കാർസ്വീകരിക്കും
രാജ്യത്തെ പൊതു സമൂഹം ഇപ്പോൾ ആഗോളവൽക്കരണത്തിന്റെ പരിണിത ഫലം അനുഭവിക്കുയാണ് . കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റി എഴുതാൻ ശ്രമിക്കുയാണ് നമ്മുടെ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ പലതു ഇപ്പോൾ സ്വകാര്യ വത്കരിച്ചുകൊണ്ടിരിക്കുയാണ് . കേരളം ഇതിനെല്ലാം ബദലായി സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത് സംസ്ഥാനത്തെ മുഴുവൻ പൊതുമേഖലാ സ്ഥാപങ്ങളെയും സർക്കാർ സംരക്ഷിക്കും ,മുഖ്യമന്ത്രി പറഞ്ഞു

You might also like

-